തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. 21 മുതല്‍ 23 വരെയാണ് സംസ്ഥാനത്ത് മഴക്ക് സാധ്യത.30 മുതല്‍ 40 വരെ കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ഏപ്രില്‍ 21 ന് ഉയര്‍ന്ന തിരമാലയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം ഇടിമിന്നല്‍ സാധ്യതയുളളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് ഓര്‍മ്മിപ്പിച്ചു. കാര്‍മേഘം കണ്ടുതുടങ്ങുന്നസമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം.