(അജിത് കുമാർ. ഡി )
തിരുവനന്തപുരം : അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ശർക്കരയിൽ അവയുടെ രുചിയും, നിറവും മാറ്റാൻ രാ സവസ്തുക്കൾ ചേർക്കുന്നതായി സൂചന. കേരളത്തിൽ കുംഭമാസ കാല ഘട്ടങ്ങളിൽ ക്ഷേത്ര ഉത്സവസീസൺ ആണ്. പൊങ്കാല, മറ്റു പൂജകളിൽ വളരെ പ്രാധാന്യം ആയി ഉപയോഗിക്കുന്ന ഒന്നാണ് ശർക്കര. തമിഴ്നാട് ഉടുമൽപേട്ട, ഈറോഡ് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് തമിഴ്നാട് ശർക്കര കേരളത്തിലേക്ക് വരുന്നത്. തമിഴ്നാട് ശർക്കരക്ക് ഉപ്പു രസം ഉണ്ടായിരിക്കും. അതില്ലാതാക്കാൻ പഞ്ചസാര ഉപയോഗിക്കും. പഞ്ചസാര ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റാൻ സോഡിയം ഹൈഡ്രജൻ സൾ ഫേറ്റ് എന്ന രാസ വസ്തു ചേർക്കുന്നു. ഹൈഡ്രസ് എന്ന ഓമന പേരിൽ ആണ് ഈ രാസ വസ്തുവിനെ തമിഴ് നാട്ടിൽ അറിയപ്പെടുന്നത്.ഇത് ചേർക്കുന്നതോട് കൂടി ശർക്കര യുടെ ഉപ്പുരസം മാറുകയും, ശർക്കരക്ക് സ്വർണ്ണ നിറം കൈവരുകയും ചെയ്യും. ഇങ്ങനെ വാങ്ങുന്ന ശർക്കര പായസം പോലുള്ള ആഹാര വസ്തുക്കൾ കഴിക്കുന്നത് വഴി അൾസർ പോലുള്ള മാരക രോഗങ്ങൾ വരുവാൻ സാധ്യത ഏറുന്നു. അന്യ സംസ്ഥാനങ്ങളിൽ കാര്യമായ പരിശോധന ഇല്ലാത്തത് ഇത്തരം രാസ വസ്തുക്കളുടെ ഉപയോഗം രഹസ്യമായി കൂടിയിരിക്കുകയാണ്. കേരളത്തിൽ എത്തുന്ന എല്ലാ വിധ ശർക്കരകളും ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധിക്കേണ്ടതാണ്. രാസ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാൽ അത്തരം ശർക്കരകളുടെ വിപണനം ഒഴിവാക്കു ന്നതിനു വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്.