തിരുവനന്തപുരം : ഇന്നു ഉച്ചക്ക് ശേഷം 3.19 നാണു ചെന്തിട്ട അമ്പലത്തിൽ തീപിടിക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് സേന പുറപ്പെട്ടു. സേന സ്ഥലത്തെത്തുമ്പോൾ അമ്പലത്തിന്റെ നാലമ്പല ഭാഗം ആളി കുത്തുന്നത് മനസിലാക്കിയ സേന കൂടുതൽ ഫോഴ്സ് വരുത്തി. ഏകദേശം 1.30 മണിക്കൂർ പ്രവർത്തിച്ചു തീ നിയന്ത്രണ വിധേയമാക്കി. അമ്പലത്തിന്റെ നാലമ്പലത്തിന്റെ വലത്‌ഭാഗം പൂർണമായും തീപിടിച്ചു മറ്റു ഭാഗങ്ങളിലേക്കും തീ ആളി കത്തി പടർന്നു. തീ അതിവേഗം വ്യാപിക്കാൻ അനുവദിക്കുന്ന തടി കൾ ഓട്, വിളക്കുകൾ, പൂജ സാമിഗ്രികൾ മുതലായവ ആയതിനാൽ തീ അതിവേഗം അമ്പലത്തിൽ വ്യാപിച്ചത് കൂടുതൽ അപകടമുണ്ടാക്കി. നാലമ്പലത്തിന്റെ ഒരു ഭാഗവും കാലമെഴുത്തു ഭാഗവും പൂർണമായി കത്തി നശിച്ചു.
ശ്രീ കോവിലിലേക്കും മറ്റു അമ്പല ഭാഗങ്ങളിലേക്കും വ്യാപിക്കാതെ സേന കണ്ട്രോൾ ചെയ്തു സംരക്ഷിച്ചു.
പകൽ ആയതിനാൽ തീ കണ്ട്രോൾ ചെയ്യാൻ സാധിച്ചു….
തിരുവിതാംകൂർ ദേവസ്വം ബോർഡ് ന്റെ ആണ് അമ്പലം.
തിരുവനന്തപുരം നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ നിതിൻരാജ്, അനീഷ് കുമാർ, എന്നിവരുടെ നേതൃത്വത്തിൽ grade asto അജിത്കുമാർ, fro മാരായ അരുൺ, അനീഷ്, വിഷ്ണുനാരായണൻ, savin, പ്രതോഷ്, അനു, nazim, പ്രസാദ്, പ്രവീൺ,സാബു,fro (d) മാരായ സജി, ശിവഗണേഷ്, അനു, നന്ദൻ,എന്നിവർ അടങ്ങുന്ന 4 യൂണിറ്റ് സേന പ്രവർത്തിച്ചു…