ആലപ്പുഴ : ചേർത്തല തുറവൂർ താലൂക്ക് ആശുപത്രി 25000 ഡയാലിസിസുകൾ പൂർത്തിയാക്കി.ജില്ലയിൽ തന്നെ മികച്ചൊരു നേട്ടം കൈക്കലാക്കി.
2016 മെയ് നാലാം തീയതിയാണ് 5 മെഷീനുകളുമായി ഇവിടെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.
അരൂരിലെ വ്യവസായികളായ സഹോദരങ്ങളാണ് ഈ യൂണിറ്റ് സംഭാവനയായി നൽകിയത്. തുടക്കത്തിൽ രണ്ട് ഷിഫ്റ്റ് കളിലായി 10 ഡയാലിസിസ് വീതമാണ് ചെയ്തുകൊണ്ടിരുന്നത്.
ഡയാലിസിസിനായി പേരു രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം കൂടിയപ്പോൾ യൂണിറ്റ് വികസിപ്പിക്കുന്നതിനുള്ള ശ്രമം ആരംഭിക്കുകയും എ എം ആരിഫ് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ ബ്ലോക്കിലെ രണ്ടാം നിലയിലേക്ക് യൂണിറ്റ് മാറ്റുകയും.
കിഫ്ബി അനുവദിച്ച 10 മെഷീനുകൾ കൂടി സ്ഥാപിച്ച് പുതിയ യൂണിറ്റ് 2022 ജനുവരി മുതൽ പ്രവർത്തനം ആരംഭിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോക്ടർ റൂബി യുടെ നേതൃത്വത്തിലും ആദ്ദേഹത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് യൂണിറ്റിന്റെ മുഴുവൻ പ്രവർത്തനങ്ങളും.
ജില്ലയിൽ മെഡിക്കൽ കോളജിനു ശേഷം ആദ്യമായി ഡയാലിസിസ് തുടങ്ങിയ സ്ഥാപനമാണ് തുറവൂർ താലൂക്ക് ആശുപത്രി . ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ യൂണിറ്റാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്..
ഈ യൂണിറ്റിന് വേണ്ടി ഏകദേശം ഒരു മാസം 12 ലക്ഷത്തോളം രൂപ ചിലവാകുന്നുണ്ട്.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വർഷംതോറും നൽകുന്ന ഫണ്ടുകളിൽ നിന്നും കൂടാതെ ആശുപത്രി വികസന സമിതിയുടെ വരുമാനവും ഇതിനുവേണ്ടി ആണ് ഇതിന് വേണ്ടി ഉപയോഗിച്ചു വരുന്നത്.
തുറവൂർ പഞ്ചായത്ത് ആറാം വാർഡ് സ്വദേശിയായ ഒരു രോഗിയാണ് ഈ യൂണിറ്റിൽ ഇരുപത്തിഅയ്യായിരം ആയി ഡയാലിസിസ് ചെയ്യപ്പെട്ട വ്യക്തി.
മികച്ച നേട്ടം കൈവരിച്ചതിന് ആശുപത്രി സൂപ്രണ്ട് Dr. റൂബി, നേഴ്സിംഗ് സൂപ്രണ്ട് പ്രിയംവദ, നേഴ്സിംഗ് ഓഫീസർമാരായ സിനി മോൾ, ശശികല, ബിനു എന്നിവരെയും
ഡയാലിസിസ് ടെക്നീഷ്യന്മാർ, അനുബന്ധ ജീവനക്കാർ എന്നിവരെ അരൂർ എംഎൽഎ ദിലീമ ജോജോ, ആലപ്പുഴ ഡിഎംഒ ഡോക്ടർ ജമുനാ വർഗീസ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, വൈസ് പ്രസിഡന്റ് ആർ ജീവൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സാബു, ആശുപത്രി വികസന സമിതി അംഗങ്ങൾ എന്നിവർ അനുമോദിച്ചു.