തിരുവനന്തപുരം :ലോകകപ്പ് ഫുട്ബോള്‍ വിജയികളായ അര്‍ജന്‍റീനയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് ലയണല്‍ മെസി ടീമിനെ വിജയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.പിന്നില്‍ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാന്‍സ് ഫൈനല്‍ ആവേശകരമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരമായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും ആശംസകള്‍. ഇനി അടുത്ത ലോകകപ്പിനായി കാത്തിരിക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.