കേരള സർക്കാർ സാംസ്കാരിക വകുപ്പിൻ കീഴിൽ തിരുപവനന്തപുരത്ത് പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവൻ യുവനർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് 18 മുതൽ 22 വരെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ശാസ്ത്രീയ നൃത്തോത്സവം ചിലങ്ക സംഘടിപ്പിക്കുന്നു. നങ്ങ്യാർകൂത്ത്, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി കേരള നടനം, കഥക് ഒഡിസി, സത്രിയ എന്നിങ്ങനെ എട്ട് നൃത്ത ഇനങ്ങളാണ് അഞ്ച് ദിവസങ്ങളിലായി വേദിയിൽ അണിനിരക്കുക. 18 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ ചിലങ്ക നൃത്തോത്സവം ഉദ്ഘാടനം ചെയ്ത് നൃത്തരംഗത്തെ ഗുരുക്കൻമാരെ ആദരിക്കും.