കാസർകോട്: ജില്ലയില്‍ കുട്ടി ഡ്രൈവർമാർ കൂട്ടത്തോടെ പിടിയില്‍. ഇതേ തുടർന്ന് രക്ഷാകർത്താക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് അപകടകരമാം വിധം വാഹനം ഓടിക്കാൻ കൊടുത്ത രക്ഷിതാക്കളായ വാഹന ഉടമകള്‍ക്കെതിരെയാണ് പൊലീസ് നടപടി. പഴയ ചൂരി റോഡില്‍ വാഹന പരിശോധനക്കിടെ സ്‌കൂട്ടറുമായി പോയ കൗമാരക്കാരനെ ഇൻസ്പെക്ടർ പി അനൂപും സംഘവും പിടികൂടി. വാഹന ഉടമയായ എ മുഹമ്മദ് നവാസ് എന്നയാള്‍ക്കെതിരെ കേസെടുത്തു.
മഞ്ചേശ്വരത്ത് രണ്ട് കൗമാരക്കാരെ പൊലീസ് പിടികൂടി. ബായിക്കട്ട പൈവളിഗെയില്‍ വാഹന പരിശോധനക്കിടെ സ്‌കൂടർ ഓടിച്ച കുട്ടിയെ എസ്‌ഐ കെ കെ നിഖിലും സംഘവുമാണ് പിടികൂടിയത്. വാഹന ഉടമയായ 34കാരിക്കെതിരെ കേസെടുത്തു. കുഞ്ചത്തൂർ തട്ടുകടക്ക് സമീപം വെച്ച് വാഹന പരിശോധനക്കിടെ സ്‌കൂടറുമായി എത്തിയ കൗമാരക്കാരനെയും എസ്‌ഐ കെ കെ നിഖിലും സംഘവും പിടികൂടി.വാഹന ഉടമയായ 47കാരിക്കെതിരെയും കേസെടുത്തു.മേല്‍പറമ്പിലും സമാന സംഭവമുണ്ടായി. പൊയിനാച്ചിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ബൈകുമായി എത്തിയ കൗമാരക്കാരനെ എസ്‌ഐ ഇ വി അബ്ദുർ റഹ്‍മാനും സംഘവുമാൻ പിടികൂടിയത്.