തിരുവനന്തപുരം :-പ്രകൃതിയോട് സ്നേഹം ഇല്ലാത്ത കുട്ടികൾ ഭാവിയിൽ ഒരിടത്തും എത്തപ്പെടുക ഇല്ലെന്ന് ദത്തൻ അഭിപ്രായപ്പെട്ടു. പൂജപ്പുര നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചു സരസ്വതി മണ്ഡപക്ഷേത്രം ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചിത്രരചന, പദ്യ പാരായണം, രാമായണ പാരായണം കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഞ്ചിൽ ഉണ്ടാകാത്തത്അൻപതി ൽ ഉണ്ടാകില്ലന്ന് അദ്ദേഹം ഓർമിപ്പിച്ചു. സൂര്യൻ ഉദിക്കുന്നത് എന്നും കുട്ടികൾ കാണണം. ഓരോ ദിവസങ്ങളിലും സൂര്യന്റെ ഉദയത്തിൽ പ്രകൃതിക്കു ഉണ്ടാകുന്ന മാറ്റം കുട്ടികൾ നോക്കി കാണണം. എങ്കിൽ മാത്രമേ വളർന്നു വരുന്ന കുട്ടികളിൽ ആദ്രതയും, സ്നേഹം ഇവ ഉണ്ടാകൂ എന്ന് അദ്ദേഹം ഓർമിപ്പിച്ചു. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ ആണ് ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനചടങ്ങുകൾ നടന്നത്. പൂജപ്പുര സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ് ശശികുമാർ, സെക്രട്ടറി ഗോപകുമാർ, വൈസ് പ്രസിഡന്റ് ശ്രീകുമാർ, രക്ഷാ ധികാരി സതീഷ് പൂജപ്പുര, മറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ജഡ്ജസ്ആയി നെയ്യാറ്റിൻകര പുരുഷോത്തമൻ,, മോഹന കുമാരി തുടങ്ങിയവരും സന്നിഹിതരായിരുന്നു. കലാ മത്സരങ്ങളിൽ ഇരുന്നൂറി ലധികം പേർ പങ്കെടുത്തിരുന്നു.ദത്തനെ ജനകീയ സമിതി പൊന്നാട യും, ഉപഹാരവും നൽകി ആദരിക്കുകയും ചെയ്തു.