കോട്ടക്കൽ :കാവതികളം കുറ്റിപ്പുറം നോർത്ത് എ എം എൽ പി സ്കൂളിൽ കുരുന്നുകളുടെ കാരുണ്യചെപ്പിലേക്ക് വീണ്ടും കാരുണ്യസ്പർശം.
തന്റെ പണകുടുക്കയിലെ മുഴുവൻ സാമ്പാധ്യവും സ്കൂൾ കാരുണ്യചെപ്പ് സഹാനിധിയിലേക്ക് നൽകി യു കെ ജി ക്ലാസ്സിലെ അദീബ യുംന എന്ന വിദ്യാർത്ഥിനിയും മാതൃകയായി. സ്കൂൾ പി ടി എ പ്രസിഡന്റ് സഫുവാൻ വാഫിയുടെ മകളാണ് അദീബ യുംന. കഴിഞ്ഞ ദിവസം സ്കൂളിലെ കാരുണ്യചെപ്പിന് പണകുടുക്കയിലെ മുഴുവൻ സമ്പാധ്യവും നൽകി മറ്റൊരു യു കെ ജി വിദ്യാർത്ഥിയായ മാസിൻ മുഹമ്മദ് മാതൃകയായിരുന്നു.
കഴിഞ്ഞ പത്തു വർഷമായി സ്കൂളിൽ വിജയകരമായി നടത്തി വരുന്ന പദ്ധതിയാണ് കാരുണ്യചെപ്പ് സഹായനിധി. എല്ലാ വർഷവും വാർഷികാഘോഷ ചടങ്ങിൽ അർഹമായ വ്യക്തിക്ക് ഈ സഹായനിധി കൈമാറും.