ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണത്തിന്റെ ഭാഗമായി ചിറയിന്‍കീഴ് റെയില്‍വേ ഗേറ്റ് അടച്ചു.യാത്രാ സൗകര്യത്തിനുള്ള ബദല്‍ സംവിധാനത്തില്‍ പാളിച്ച തുടരുന്നതിനാല്‍ യാത്രക്കാര്‍ അമര്‍ഷത്തില്‍. കുറച്ച് നാളുകളായി നിറുത്തിവച്ചിരുന്ന ഓവര്‍ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇക്കഴിഞ്ഞ ദിവസമാണ് പുനഃരാരംഭിച്ചത്. റെയില്‍വേ ഗേറ്റിന് സമീപത്തുള്ള ഭാഗത്തെ നിര്‍മ്മാണ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
നേരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും ടൂവീലറുകളും ചെറുവാഹനങ്ങളും അടക്കമുള്ളവ ഇതുവഴി കടന്നു പോയിരുന്നു. ഗേറ്റ് അടച്ചതിനാല്‍ ഇനി ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.