ഛായാഗ്രാഹകനും ചലച്ചിത പ്രവര്‍ത്തകനുമായ കുളത്തൂര്‍ പുളിമൂട്ടു വിളാകത്ത് വീട്ടില്‍ അരവിന്ദാക്ഷൻ നായര്‍ അഥവാ അയ്യപ്പൻ അന്തരിച്ചു.72 വയസായിരുന്നു. കേരള ഫിലിം ഡവലപ്മെന്റ് കോര്‍പറേഷനിലെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സീനിയര്‍ ക്യാമറമാനായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒട്ടേറെ ഡോക്കുമെന്ററികളും സിനിമകളും ചിത്രീകരിച്ചിട്ടുണ്ട്.