ഡല്‍ഹി: ഡല്‍ഹിയില്‍ ദ്വാരക സെക്‌ടർ-16 സിഐഎസ്‌എഫ് ക്യാമ്ബില്‍ സിഐഎസ്‌എഫ് ജവാൻ ആത്മഹത്യ ചെയ്‌ത നിലയില്‍. തമിഴ്‌നാട് മധുര സ്വദേശിയായ ശിവപ്രഭു (27) ആണ് മരിച്ചത്സിഐഎസ്‌എഫ് മെട്രോ യൂണിറ്റില്‍ കോണ്‍സ്റ്റബിളായിരുന്നു ശിവപ്രഭു. വിവരമറിഞ്ഞ് ദ്വാരക നോർത്ത് സ്റ്റേഷനിലെ പൊലീസുകാർ സിഐഎസ്‌എഫ് ക്യാമ്ബിലെത്തി പരിശോധന നടത്തി.സംസ്ഥാന ദുരന്ത നിവാരണ സേനയെ വിവരമറിയിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഹരിനഗറിലെ ഡിഡിയു ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.