സിട്രോണ്‍ സി3 എയര്‍ക്രോസ് എസ് യു വി പുറത്തിറങ്ങി


തിരുവനന്തപുരം: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ പുതിയ മോഡലായ സി3 എയര്‍ക്രോസ് എസ് യു വി പുറത്തിറങ്ങി. 9.99 ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറൂം വിലയ്ക്ക് (ഡല്‍ഹി) വാഹനം ലഭ്യമാണ്. ഒക്ടോബര്‍ 31 വരെയുള്ള എല്ലാ ഡെലിവറികള്‍ക്കും 2024ല്‍ പണം അടച്ചാല്‍ മതി. സിട്രോണ്‍ ഫിനാന്‍സ് നല്‍കുന്ന ലോണ്‍ ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് 2023 ഒക്ടോബര്‍ 31 വരെ കാര്‍ വാങ്ങാം. ഇഎംഐകള്‍ 2024 മുതല്‍ ആരംഭിക്കും. സി 3 എയര്‍ക്രോസ്സ് യു 1. 2 ടി 5 സ്ടിര്‍ 9,99,000, സി 3 എയര്‍ക്രോസ്സ് പ്ലസ് 1.2 ടി 5 എസ്ടിര്‍ 11,34,000, സി 3 എയര്‍ക്രോസ്സ് മാക്‌സ് 1.2 ടി 5 സ്ടിര്‍ 11,99,000, സി 3 എയര്‍ക്രോസ്സ് പ്ലസ് 1.2 ടി 5+2 എസ്ടിആര്‍ 11,69,000, സി 3 എയര്‍ക്രോസ്സ് മാക്‌സ് 1.2 ടി 5+2 എസ്ടിആര്‍ 12,34,000 എന്നിങ്ങനെയാണ് വിലകള്‍.

90 ശതമാനത്തിലധികം പ്രാദേശികവല്‍ക്കരണവുമായാണ് പുതിയ സിട്രോണ്‍ സി3 എയര്‍ക്രോസിന്റെ വരവ്. 4,323 എംഎം നീളമുള്ള ഇ3 എയര്‍ക്രോസ് എസ്യുവി സമാനതകളില്ലാത്ത വൈദഗ്ധ്യം നല്‍കുു. കൂടാതെ 5+2 ഫ്‌ലെക്സി-പ്രോഎക്‌സ്7 സവിശേഷ സീറ്റിംഗ് ഓപ്ഷനുകളും കസ്റ്റമൈസേഷന്‍ പാക്കുകളും ഉള്ള ഇന്ത്യയുടെ ആദ്യ ഇടത്തരം എസ്യുവിയാണിത്.

സിട്രോയിന്റെ ആഗോളതലത്തില്‍ പ്രശംസ നേടിയ 1.2എല്‍ III ടര്‍ബോപ്യുര്‍ടെക് 110പി.എസ് എഞ്ചിന്‍ ഉപയോഗിച്ച് ടര്‍ബോ ചാര്‍ജ്ജ് ചെയ്ത് പ്രകടനം നല്‍കുന്നു. വിശാലമായ ഇന്റീരിയര്‍, 2671 എംഎം ക്ലാസ്-ലീഡിംഗ് വീല്‍ബേസ് എന്നിവയുമായി പൊരുത്തപ്പെടുന്ന ഫ്‌ലൈയിംഗ് കാര്‍പെറ്റ് ഇഫക്‌റ്റോടുകൂടിയ സിട്രോ അഡ്വാന്‍സ്ഡ് കംഫര്‍ട്ട് സസ്‌പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നു. 511 ലിറ്റര്‍ ബൂട്ട് സ്പെയ്സും മതിയായ രണ്ടാം നിര നീ ഹെഡ്റൂമുമുണ്ട്. സ്റ്റാന്‍ഡേര്‍ഡ് 7ഇഞ്ച് ഇന്റലി-സ്മാര്‍ട്ട് ടിഎഫ്ടി ക്ലസ്റ്റര്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയും ഇതിലുണ്ട്. സി3 എയര്‍ക്രോസ് എസ്യുവിക്ക് 2023 ഏപ്രിലില്‍ പ്രഖ്യാപനം നടന്നതു മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുതെന്ന് സ്റ്റെല്ലാന്റിസ് ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ റോളണ്ട് ബൗച്ചര പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nine − five =