കോഴിക്കോട്: സ്വകാര്യ ബസ് പിക്കപ്പ് വാനില്‍ ഉരസിയതിനെ ചൊല്ലി നടുറോഡില്‍ സംഘര്‍ഷം.
കോഴിക്കോട് വടകരയിലാണ് സംഭവം.പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ബസ് ജീവനക്കാരെ ചോദ്യം ചെയ്തത് വാക്കേറ്റമാകുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. സംഘര്‍ഷത്തില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്.ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയാണ് ബസ് പിക്കപ്പ് വാനില്‍ ഉരസിയത്. സ്വകാര്യ ബസിന്റെ അമിത വേഗം കാരണമാണ് അപകടമുണ്ടായതെന്ന് പിക്കപ്പ് ഡ്രൈവറും യാത്രക്കാരും പറയുന്നു. സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കും പിക്കപ്പ് വാൻ ഡ്രൈവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പിക്കപ്പ് ബസ് നിര്‍ത്തുന്നതും ഒരാള്‍ മുഷ്ടിചുരുട്ടി പിക്കപ്പിന്റെ ബോണറ്റില്‍ ഇടിക്കുന്നത് കാണാം.