മധ്യപ്രദേശ്: പടക്കം പൊട്ടിച്ചതിന് പ്രിന്‍സിപ്പലും ക്ലാസ് ടീച്ചറും ദേഷ്യപ്പെട്ടെന്നാരോപിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയില്‍ സ്വകാര്യ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനും ക്ലാസ് ടീച്ചര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു.
നവംബര്‍ മൂന്നിനാണ് സംഭവം. പടക്കം പൊട്ടിച്ചതിന് സ്‌കൂള്‍ സമയം കഴിഞ്ഞ് ഒരു മണിക്കൂറോളം വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിര്‍ത്തുകയും കുറ്റത്തിന് വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വീട്ടിലെത്തിയ വിദ്യാര്‍ത്ഥി തൂങ്ങിമരിക്കുകയായിരുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.