തൊടുപുഴ: ചെറുതോണി വെണ്‍മണിയില്‍ വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. വെണ്‍മണി സെന്റ് ജോര്‍ജ് ഹൈസ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഡിലീഷീനാണ് തെരുവുനായുടെ കടിയേറ്റത്.ട്യൂഷന്‍ കഴിഞ്ഞു വരുന്ന വഴി വൈകിട്ട് 5.30 ന് പോസ്റ്റോഫീസിനടുത്തു വച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു.കുട്ടിയെ നാട്ടുകാരാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചത്.