തുർക്കി : തുര്‍ക്കിയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 14 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കുണ്ട്.തുര്‍ക്കി ആഭ്യന്തര മന്ത്രി സുലെയ്മാന്‍ സൊയ്ലുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ബാര്‍ടിന്‍ പ്രവിശ്യയിലെ അമസ്രയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്.45 തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.