തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു. പിഎംജിയിലാണ് അപകടം. പാങ്ങപ്പാറ ഗോപിക ഭവനില്‍ ഉദയിന്റെയും നിഷയുടേയും മകള്‍ മാര്‍ഇവാനിയാസ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ ഗോപിക ഉദയ് (20) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. സഹോദരി ജ്യോതികയ്‌ക്കൊപ്പം ജിമ്മില്‍ പോയി മടങ്ങവെ സമീപത്തുകൂടി പോയ കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ പൊട്ടിയ ശബ്ദം കേട്ട് സ്‌കൂട്ടര്‍ മറിഞ്ഞതാണ്. തലയിടിച്ച് വീണാണ് അപകടം. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.