തിരുവനന്തപുരം: ആറ്റിങ്ങലിലെ വാളക്കാട് ഇളമ്പ തടത്തില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിമുട്ടി 10 പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 7 മണിയോട് കൂടി ആറ്റിങ്ങലില്‍ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന ബസും വെഞ്ഞാറമൂട്ടില്‍ നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന എസ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കുപറ്റിയതായാണ് ലഭിക്കുന്ന വിവരം.