കോട്ടക്കൽ :കോട്ടൂർ എ കെ എം ഹെയർ സെക്കൻഡറി സ്കൂളിലെ 1979ലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികൾ അധ്യാപക ദിനത്തിൽ അന്നത്തെ അധ്യാപകരെ ആദരിച്ചു.മേനേജർ ഇബ്രാഹീം ഹാജി തുടക്കം കുറിച്ച AKM ൻെറ ആദ്യ അമരക്കാനാവാൻ ഭാഗ്യം ലഭിച്ചത് കോട്ടൂർകാരനായ അഹമ്മദ്(കുഞ്ഞു) മാസ്റ്റർക്കായിരുന്നു.എൽപി സ്കൂൾ പഠനം കഴിഞ്ഞാൽ തുടർപഠനത്തിന് കോട്ടക്കലൊ,കൂരിയാട് സ്കൂളിലോ പോവേണ്ടതിനാൽ ഭൂരിഭാഗം പേരും പഠനം നിർത്തിയിരുന്ന കാലഘട്ടത്തിലാണ് AKM ൻെറ തുടക്കം.നിരക്ഷരരായ രക്ഷിതാക്കളെ വീടുകളിൽ ചെന്നു വിദ്യാഭ്യാസത്തിൻെറ പ്രധാന്യം പറഞ്ഞു മനസ്സിലാക്കി നാലാം ക്ലാസിൽ പഠനം നിർത്തിയിരുന്ന പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികളെ അഞ്ചാം ക്ലാസിൽ ചേർത്ത് പഠിപ്പിക്കാൻ AKMലെ അന്നത്ത അധ്യാപകർ നന്നേ ബുദ്ധിമുട്ടിയിരുന്നു..
കുഞ്ഞുമാസ്റ്ററിലൂടെ ആദ്യമായി ഇഗ്ലീഷ് അക്ഷരങ്ങളും കണക്കിൻെറ കളികളുമായി മുഹമ്മദ് കുട്ടി മാഷും, താര ടീച്ചറിലൂടെ ആദ്യമായി കേട്ട ഹിന്ദി അക്ഷരങ്ങളും ഉറുദു എന്ന ഭാഷയുമായി വന്ന ബാവ മാഷ്.
അറബി അധ്യാപകൻ ബഷീർ മാഷ്.രാധടീച്ചർ,ശാന്തകുമാരി ടീച്ചർ, നിമ്മി ടീച്ചർ..
ആ അടിത്തറയിൽ നിന്നും ഇന്നീ നിലയിലേക്ക് വാനോളം AKMHSS നെ ഉയർത്തിയതിൽ മുഖ്യ പങ്ക് വഹിച്ച ബഷീർ മാഷേയും ,മാഷെകൂടെ നിലയുറപ്പിച്ചു നിന്ന മേനേജറേയും.ഇനിയും ഉയരത്തിലെത്തിക്കാനുള്ള പ്രയാണത്തിലേക്ക് ചുക്കാൻ പിടിക്കുന്ന സൈബുന്നീസ ടീച്ചറേയും ,അലിസാറിനേയുയും ശക്തരായ AKMSS ലെ സഹ അധ്യാപകരെ കൂടി
ഈ അധ്യാപക ദിനത്തിൽ പൂർവ്വ വിദ്യാർത്ഥികൾ ആദരിച്ചു