തിരുവനന്തപുരം :- നവരാത്രി ഉത്സവത്തിന്റെ ഭാഗമായി പൂജപ്പുര ശ്രീ സരസ്വതീദേവി ക്ഷേത്ര ആഡിറ്റോറിയത്തിൽ ജനകീയസമിതിയുടെ നേതൃത്വത്തിൽ വിവിധ കലാമത്സരങ്ങൾ ഒക്ടോബർ – 2 ന് സംഘടിപ്പിക്കുന്നു. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതും 10 മണിക്ക് പരിപാടികൾ ആരംഭിക്കുന്നതുമായിരിക്കും. ചിത്രരചനാ മത്സരം, ഉപന്യാസ മത്സരം, രാമായണ ആലാപനമത്സരം, കവിതാലാപനം തുടങ്ങിയവയാണ് ഉൾപെടുത്തിയിരിക്കുന്നത്. ലാവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. വിശദവിവരങ്ങൾക്ക് 8921283284, 9048105521 എന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.