കൊല്ലം: പരവൂരില്‍ പതിനേഴുകാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടു പേര്‍ പിടിയില്‍.പെണ്‍കുട്ടിയുടെ പരാതിയിന്‍മേലാണ് ഇവര്‍ക്കെതിരെ പരവൂര്‍ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. സംഭവം നടന്നത് ഉത്രാട ദിവസമാണ്. പെണ്‍കുട്ടി വീടിനു അടുത്തുള്ള കടയില്‍ നിന്നും സാധനം വാങ്ങി മടങ്ങിവരുമ്ബോഴായിരുന്നു ബന്ധുക്കളായ മൂന്നംഗ സംഘം ആക്രമിച്ചത്. പെണ്‍കുട്ടിയുടെ അയല്‍വാസികള്‍ കൂടിയായ ബന്ധുക്കളാണ് മര്‍ദിച്ചത്. മര്‍ദ്ദിച്ചത് മാത്രമല്ല പെണ്‍കുട്ടിയെ തറയിലിട്ട് ചവിട്ടിയതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പെണ്‍കുട്ടിയുമായി യുവാക്കളിലൊരാള്‍ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചുവെന്നാണ് നിഗമനം.പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഒളിവില്‍ പോയ യുവാക്കളില്‍ രണ്ടുപേരെ ഇന്നലെ രാത്രി പരവൂര്‍ പോലീസ് പിടികൂടുകയായിരുന്നു.