തിരുവനന്തപുരം : തിരുവനന്തപുരം: വിഴിഞ്ഞം പുളിങ്കുടി റൂറല്‍ എ.ആര്‍ ക്യാമ്ബിലെ ഗ്രേഡ് എ.എസ്.ഐ ബാലകൃഷ്ണനെ (52) കാണാനില്ലെന്ന് പരാതി.കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ ഇദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് മകന്‍ പൂജപ്പുര സ്റ്റേഷനില്‍ പരാതി നല്‍കി. കുടുംബവുമൊത്ത് താമസിക്കുന്ന പൂജപ്പുര പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് പോവുകയാണെന്നാണ് ബാലകൃഷ്‌ണന്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞത്. തന്റെ സാമ്ബത്തിക പ്രയാസങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒരു കത്ത് നേരത്തേ അദ്ദേഹം എ.ആര്‍ ക്യാമ്ബിലെ കമന്‍ഡാന്റിന് അയച്ചിരുന്നു. പൂജപ്പുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.