കൊച്ചി : ഹോട്ടല്‍ ജീവനക്കാരിയെ മർദിച്ചെന്ന പരാതിയില്‍ വനിതാ കൗണ്‍സിലർക്കെതിരെ പോലീസ് കേസെടുത്തു. കൊച്ചിയില്‍ നടന്ന സംഭവത്തില്‍ കൗണ്‍സിലർ സുനിതാ ഡിക്സണെതിരെയാണ് മരട് പോലീസ് കേസെടുത്തിരിക്കുന്നത്.ഹോട്ടല്‍ പരിസരത്തെ കാന പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തില്‍ കലാശിച്ചത്. മുൻകൂർ നോട്ടീസ് നല്‍കാതെ ജെസിബിയുമായെത്തി ഹോട്ടലിന് സമീപത്തെ കാന പൊളിക്കാൻ കൗണ്‍സിലർ ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ കൗണ്‍സിലർ മർദിച്ചെന്നുമാണ് ഹോട്ടല്‍ ജീവനക്കാരുടെ വാദം. ആവശ്യപ്പെട്ട പണം നല്‍കാത്തതിന്‍റെ പേരിലാണ് കൗണ്‍സിലർ പ്രശ്നമുണ്ടാക്കിയതെന്നും ഹോട്ടല്‍ ജീവനക്കാർ ആരോപിച്ചു.എന്നാല്‍ താൻ ആരോടും പണം ആവശ്യപ്പെട്ടില്ലെന്നും ഹോട്ടല്‍ ജീവനക്കാരാണ് ആക്രമണം നടത്തിയതെന്നും കൗണ്‍സിലർ സുനിതാ ഡിക്സൻ പറഞ്ഞു.