തിരുവനന്തപുരം : വര്‍ക്കല അയിരൂരില്‍ കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ച പതിനഞ്ചുകാരനെ ലഹരിമാഫിയ ആക്രമിച്ചെന്ന പരാതി യഥാര്‍ഥമാണോയെന്ന് സംശയിച്ച് പൊലീസ്.ആക്രമിക്കപ്പെട്ട ശേഷം കുട്ടി പറഞ്ഞ കഥയോ രക്ഷിതാവ് വളച്ചൊടിച്ചതോ ആകാമെന്നാണ് സംശയം. എന്നാല്‍ പൊലീസിന്റെ അനുമാനങ്ങള്‍ തള്ളിയ പതിനഞ്ചുകാന്റെ അച്ഛന്‍ നീതിതേടി ബാലാവകാശ കമ്മീഷനെ അടക്കം സമീപിക്കുമെന്ന് ആവര്‍ത്തിച്ചു.ഏറെ കോളിളക്കമുണ്ടാക്കിയ കേസിലാണ് പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൊലീസ് പരാതിയെ സംശയിക്കുന്നത്. പരാതി നല്‍കിയ പതിനഞ്ചുകാരന് മര്‍ദനമേറ്റു എന്നത് പൊലീസ് ശരിവെക്കുന്നു.എന്നാല്‍ കഞ്ചാവ് വലിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ശരിയല്ലെന്നാണ് നിഗമനം.കുട്ടികള്‍ തമ്മില്‍ ഇരട്ടപ്പേര് വിളിച്ച് അടിയുണ്ടായി. പിന്നാലെ കുട്ടിയുടെ അച്ഛന്റെ ബന്ധുക്കള്‍ എത്തി തിരിച്ചടിച്ചു.തിരിച്ചടിച്ചു.ആക്രമണത്തിന് പിന്നാലെ കുട്ടി പറഞ്ഞ കഥയാണോ ഇതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ഇരുകൂട്ടര്‍ക്കുമെതിരെ പരാതികളില്‍ കേസെടുത്തിട്ടുണ്ട്. ഇരുപക്ഷത്തെയും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറയുന്നു. എന്നാല്‍ പൊലീസിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പറയുന്നത്. അതേസമയം പരിക്കേറ്റ കുട്ടിയുടെ അച്ഛനെതിരെ ആരോപണവുമായി പ്രതികളുടെ ബന്ധുക്കളും കോളനി നിവാസികളും രംഗത്തെത്തി. ലഹരിമാഫിയ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കി ഇയാള്‍ പൊലീസനേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം.