തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. രാഹുല്‍, വിഷ്ണു എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.മര്‍ദനത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ ചികിത്സ തേടി. ചീത്ത വിളിച്ചെന്നാരോപിച്ച് മുറിയില്‍ കയറിയ സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് മര്‍ദനമേറ്റവര്‍ പറയുന്നത്.