കണ്ണൂര്‍: ആദികടലായിയില്‍ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 21 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി.ആദികടലായി സ്വദേശിനി ജയദയുടെ പരാതിയിലാണ് കണ്ണൂര്‍ സിറ്റി പൊലിസ് കേസെടുത്തത്. ഈ കഴിഞ്ഞ മാര്‍ച്ച് മാസമാണ് മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.ജയദയുടെ വീട്ടില്‍ പ്രായമായ അമ്മയെ ശ്രുശ്രൂഷിക്കാന്‍ ഒരു ഹോംനഴ്‌സ് വന്നിരുന്നു.ഇവര്‍ മൂന്ന് മാസം മുന്‍പ് ജോലി നിര്‍ത്തി പോയതായി പറയുന്നു. കഴിഞ്ഞ ദിവസമാണ് ജയദ വീട്ടിലെത്തി സ്വര്‍ണാഭരങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപെട്ടയാതി വ്യക്തമായത്. കഴിഞ്ഞ മാര്‍ച്ച് 19നും ഏപ്രില്‍ ആറിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതി.