വയനാട് : വയനാട്ടില്‍ കോളേജ് ബസ് ഡ്രൈവറെ ഒരു സംഘം ബസ് തടഞ്ഞിട്ട് മര്‍ദിച്ചതായി പരാതി. നടവയല്‍ സിഎം കോളേജിലെ ബസ് ഡ്രൈവര്‍ പി.എസ്.ഷിന്‍സിനാണ് മര്‍ദനമേറ്റത്. കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.മാനന്താവാടി രണ്ടേ നാലില്‍ വച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയായിരുന്നു ആക്രമണം. കോളേജ് വിദ്യാര്‍ത്ഥികളെ ഇറക്കാന്‍ പോകുമ്ബോഴാണ് മര്‍ദനം. വഴിയില്‍ വെച്ച് ഒരു സംഘം വാഹനം ത!ടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചു. പരിക്കേറ്റ ഡ്രൈവര്‍ ഷിന്‍സ് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. കഴിഞ്ഞ വര്‍ഷം സിഎം കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ത്ഥിനി ഭര്‍ത്താവിനൊപ്പം കോളേജില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നിരുന്നു. അവിടെ വച്ച് വാഹനത്തിന് സൈഡ് നല്‍കുന്നതില്‍ ഇവരുമായി വാക്കേറ്റവുണ്ടായി. ഇതാണ് മര്‍ദനത്തില്‍ കലാശിച്ചത്.