തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാരുണ്യ ഫാർമസിയിൽ നിന്ന് രോഗിയ്ക്ക് മരുന്ന് മാറി നൽകി. ഇസ്നോഫീലിയയ്ക്കുള്ള മരുന്നിന് പകരം മൂത്രാശയ രോഗത്തിനുള്ള മരുന്നാണ് അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി വിനോദിന് കാരുണ്യ ഫാർമസിയിൽ നിന്നും ലഭിച്ചത്. ഇതിനെ തുടർന്ന് വിനോദ് മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പൊലീസിനും പരാതി നൽകി