വര്‍ക്കല: ബൈക്കില്‍ കയറ്റാത്തതിന്റെ വൈരാഗ്യത്തില്‍ 15 ദിവസം മുമ്ബ് വാങ്ങിയ പുതിയ ബൈക്ക് യുവാവ് തീവച്ചു നശിപ്പിച്ചതായി പരാതി. വര്‍ക്കല പുല്ലാന്നികോട് സ്വദേശിയായ വിനീതിന്റെ ബൈക്കാണ് ഇന്നലെ രാത്രി കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ വന്‍ ശബ്ദംകേട്ട് വിനീതിന്റെ വീട്ടുകാരും അയല്‍വാസികളും ഉണര്‍ന്നപ്പോഴാണ് വിനീതിന്റെ വീടിന്റെ മുന്‍വശത്ത് പാര്‍ക്ക് ചെയ്‌തിരുന്ന ബൈക്ക് കത്തുന്നത് കണ്ടത്.വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വണ്ടി പൂര്‍ണമായും നശിക്കുകയായിരുന്നു. വീടിന്റെ മേല്‍ക്കൂര തകര ഷീറ്റായിരുന്നതിനാല്‍ തീപടര്‍ന്നില്ല. സമീപവാസിയായ വിനീതിന്റെ സുഹൃത്താണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.