തിരുവനന്തപുരം – വിഴിഞ്ഞത്ത് പുതിയ കപ്പൽ വന്നതുമായി ബന്ധപ്പെട്ടു വിഴിഞ്ഞം അദാനി പോർട്ട് ക്ലോക്ക് റൂമിൽ ഏല്പിച്ചു ടോക്കൺ വാങ്ങി നൽകിയ ലക്ഷങ്ങൾ വില പിടിപ്പുള്ള ക്യാമറയും, ലെൻസുകളും, അനുബന്ധ ഉപകരണങ്ങളും കാണാനില്ലന്ന് പരാതി. ഇവകൾ പോർട്ട് ക്ലോക്ക് റൂമിൽ ഏല്പിച്ചപ്പോൾഅതിന്റെ ഉടമസ്തനായ സന്തോഷ് മുട്ടക്കാടിന് അവർ ടോക്കൺ 424നൽകുകയുണ്ടായി. അയാൾ പോർട്ടിൽ പോയി തിരികെ വന്നു കൗണ്ടറിൽ ടോക്കൺ കാണിച്ചു താൻ നൽകിയ സാധന ങ്ങൾ ആവശ്യപെട്ട സമയത്താണ് അവ അവിടെ ഇല്ലെന്നു അധികൃതർ അറിയിച്ചത്. തുടർന്നു സന്തോഷ് വിഴിഞ്ഞം പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഇത്ര യധികം സുരക്ഷ ഉള്ള സ്ഥലത്ത് നിന്നും ഏല്പിച്ചലക്ഷം വിലയുള്ള സാധനങ്ങൾ കാണാതായതു ഏവരിലും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.