ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്ന് കോന്നിയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തുവെന്ന് പരാതി. കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മ്ലാവിനെ വേട്ടയാടിയ കേസില്‍ തോക്കുമായി സ്റ്റേഷനില്‍ ഹാജരാകാന്‍ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നു. ഗുരുനാഥന്‍ മണ്ണ് ഫോറസ്റ്റ് സ്റ്റേഷനില്‍ തോക്കുമായി ഹാജരാകാനാണ് രാധാകൃഷ്ണനോട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ കേസില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് രാധാകൃഷ്ണന്‍ ഫോറസ്റ്റുകാരോട് പറഞ്ഞിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രാധാകൃഷ്ണനെ ഇന്നലെ മര്‍ദ്ദിച്ചിരുന്നതായി സഹോദരി പറഞ്ഞു.