വടകര: കുരിക്കിലാട് അഴിയൂര്‍ ബ്രാഞ്ച് കനാലിലെ കോണ്‍ക്രീറ്റ് പാലം തകര്‍ന്നുവീണു, യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.സ്കൂട്ടര്‍ യാത്രികരായിരുന്ന കിഴക്കയില്‍ മീത്തല്‍ വിനേഷ് മൂന്ന് വയസുള്ള കുഞ്ഞുമാണ് രക്ഷപ്പെട്ടത്.
സ്കൂട്ടര്‍ പാലത്തിലൂടെ പോകുമ്ബോഴാണ് പാലം തകര്‍ന്നത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പാലം പതിയെ പൊട്ടി താഴ്ന്നതിനാല്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. 45 വര്‍ഷത്തെ പഴക്കമുള്ള പാലമാണ് തകര്‍ന്നത്. ഇറിഗേഷന്‍ വകുപ്പില്‍ നിരവധി തവണ വിഷയം അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നുവര്‍ഷം മുന്‍പ് ചോറോട് സ്കൂള്‍ ഭാഗത്ത് പാലം തകര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥി അപകടത്തില്‍പെട്ടിരുന്നു. അന്ന് പ്രശ്ന പരിഹാരമുണ്ടാകുമെന്ന് അധികാരികള്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.