തിരുവനന്തപുരം: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്രസാധക സംഘത്തിനു വേണ്ടി ജി രാധാകൃഷ്ണൻ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച മുപ്പത്തിമൂന്നു കവിതകളുടെ സമാഹാരം ‘പലവ്യഞ്ജനങ്ങൾ’ അക്ഷരം ഓൺലൈൻ മാഗസിൻ ചീഫ് എഡിറ്റർ കെ ജി സൂരജ് പ്രകാശനം ചെയ്തു. ആദ്യ കോപ്പി സി എസ് പ്രേമകുമാരി ഏറ്റു വാങ്ങി. നൈജ എസ് നായർ അദ്ധ്യക്ഷയായി. ഡോ ഉഷാരാജാവാര്യർ ഉദ്ഘാടനം ചെയ്തു. എം ആർ ധന്യ, ജി രാധാകൃഷ്ണൻ, ഡോ.ഗായത്രി സുബ്രഹ്മണ്യൻ, ഇ കെ ഹരികുമാർ, പി ഗോപകുമാർ, യമുന അനിൽ, എസ് വൈ രജനി എന്നിവർ സംസാരിച്ചു.ജി രാധാകൃഷ്ണൻ എഡിറ്റ് ചെയ്ത് പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്രസാധകസംഘം പ്രസിദ്ധീകരിച്ച കവിത സമാഹാരമായ ‘പലവ്യഞ്ജനങ്ങൾ’ കവി കെ ജി സൂരജ് പ്രകാശനം ചെയ്യുന്നു.