തിരുവനന്തപുരം: – മലയാള സിനിമാവേദിക്ക് എക്കാലവും ഓർക്കുവാൻ കഴിയുന്ന നല്ല ചിത്രങ്ങൾ സമർപ്പിച്ച കലാകാരനായിരുന്നു സംവിധായകൻ ഹരികുമാറെന്ന് പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു. ഹരികുമാറിന്റെ വേർപാട് സിനിമക്ക് തീരാ നഷ്ടമാണെന്ന് സമിതി വൈസ് ചെയർമാൻ എം.എസ്. ഫൈസൽ ഖാൻ അറിയിച്ചു.