കൊല്ലം : ഉത്സവത്തിടയില്‍ സംഘര്‍ഷം, ഒരാള്‍ പിടിയില്‍. പേരൂര്‍, തട്ടാര്‍കോണം, മുളങ്കോട്ട് വടക്കതില്‍ വീട്ടില്‍ നൗഫല്‍ (23) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.പേരൂര്‍ ക്ഷേത്രത്തില്‍ ഉത്സവം കാണാനായെത്തിയ കിഷോറും സഹോദരങ്ങളായ വിഷ്ണുവും ഗോകുലും ഫ്‌ളോട്ടിന് മുമ്ബില്‍ ഡാന്‍സ് ചെയ്യുന്നത് കണ്ട പ്രതി, വിഷ്ണുവിനെ പിടിച്ചു തള്ളുകയായിരുന്നു. ഇത് ചോദ്യം ചെയ്ത കിഷോറിനേയും സഹോദരങ്ങളെയും പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. വിഷ്ണുവിന്റെ മുഖത്ത് സാരമായി പരിക്കേല്‍ക്കുകയും വിഷ്ണുവും കിഷോറും ധരിച്ചിരുന്ന സ്വര്‍ണ്ണമാല നഷ്ടപ്പെടുകയും ചെയ്തു.