ന്യൂഡൽഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മാതാവ് പൗല മൈനോ അന്തരിച്ചു. ശനിയാഴ്ച ഇറ്റലിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.സംസ്‌കാരം ചൊവ്വാഴ്ച നടന്നു. 90 വയസുകാരിയായ മാതാവിനെ സന്ദര്‍ശിക്കാന്‍ സോണിയ ഗാന്ധി ഈ മാസം 23ന് ഇറ്റലിയിലേക്ക് പോയിരുന്നു.
ബുധനാഴ്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക സോഷ്യല്‍ മിഡിയ പേജിലൂടെയാണ് വിയോഗ വാര്‍ത്ത പുറത്തുവന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തുന്നതായി കുറിപ്പില്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശും ട്വീറ്റ് പങ്കുവച്ചിരുന്നു.
വിദേശത്തുള്ള സോണിയാ ഗാന്ധിക്കൊപ്പം മകന്‍ രാഹുല്‍ ഗാന്ധി, മകള്‍ പ്രിയങ്ക ഗാന്ധി എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തെന്നാണ് വിവരം.