ബെംഗളൂരുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തി.ലഗ്ഗെരെ സ്വദേശി മത്തി രവിയെന്ന രവികുമാറാ(42)ണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച രാത്രി വൈകി ലഗ്ഗെരെയ്ക്കുസമീപം ചൗഡേശ്വരിനഗറിലാണ് സംഭവം. സുഹൃത്തിന്റെ ജന്മദിനപാര്‍ട്ടി കഴിഞ്ഞ് രവികുമാര്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കുകളിലെത്തിയ അഞ്ചുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.രവി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്നെത്തി മാരകായധുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്താൻ തലയില്‍ കല്ലിട്ടെന്നും പോലീസ് പറഞ്ഞു. രവിയെ ആക്രമിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പു സമയത്ത് റോഡരികില്‍ സ്ഥാപിച്ച രവിയുടെ ചിത്രം കീറിക്കളഞ്ഞെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.