ഏകീകൃത ഭൂ നിയമം നടപ്പിലാക്കണം എന്നാവശ്യ പ്പെട്ടു കൊണ്ട് എല്ലാ ജില്ലാകളിലും കൺവെൻഷനുകൾ സംഘടിപ്പിക്കും -കേരള ലാൻഡ് കമ്മിഷൻ ഏജന്റ്സ് യൂണിയൻ

തിരുവനന്തപുരം :- ഏകീകൃത ഭൂ നിയമം നടപ്പിലാക്കണം എന്നാവശ്യ പ്പെട്ടു കൊണ്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിപുലമായ ജനകീയ കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് സംഘടന സംസ്ഥാന സമിതി. 2024ഡിസംബർ 14ന് ശനിയാഴ്ച തിരുവനന്തപുരത്തു സംസ്ഥാന പ്രവർത്തക കൺവെൻഷൻ നടത്തും. കേരള ലാൻഡ് കമ്മിഷൻ ഏജന്റ്സ് യൂണിയൻ സംസ്ഥാന സമിതി തിരുവനന്തപുരം രാക്കോ റീജൻസിയിൽ സംസ്ഥാന പ്രസിഡന്റ്‌ എൻ കെ ജ്യോതിഷ് കുമാറിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. വയനാട് ഉരുൾ പൊട്ടലിൽ മരണ മടഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്. സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ ഉമ്മർ സ്വാഗതം ആശംസിച്ചു. എൻ അനിൽകുമാർ, സി എം ജാഫർഖാൻ, ഇ എൻ വിൻസെന്റ്, ഷാഫി ബന്തടുക്കതുടങ്ങിയവർ സംസാരിച്ചു. കെ എം ബീരാൻ കൃതജ്ഞത രേഖപ്പെടുത്തി.
സംസ്ഥാന സമിതി യോഗത്തിൽ വിവിധ ജില്ലകളിൽ നിന്നായിഅൻപതിലധികം പ്രതിനിധികൾ പങ്കെടുത്തു.
ഡിസംബർ 14ന് പാളയം അയ്യങ്കാളി ഹാൾ (വി ജെ ടി ഹാൾ ) ആണ് സംസ്ഥാന പ്രവർത്തക കൺവെൻഷൻ നടക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × 1 =