കായംകുളം: കായംകുളത്ത് ബാങ്കില്‍ അടയ്ക്കാനായി കൊണ്ടുവന്ന 36500 രൂപയുടെ കള്ളനോട്ട് പിടികൂടി. സംഭവത്തില്‍ കൃഷ്ണപുരം സ്വദേശി സുനില്‍ദത്ത് (54) അറസ്റ്റിലായി. ഇയാള്‍ ഭാര്യ സിലിയുടെ അക്കൗണ്ടില്‍ അടയ്ക്കാനായി ഫിനോ പേമെന്റ് ബാങ്കില്‍ ഏല്‍പ്പിച്ച പണം കായംകുളം എസ്ബിഐയുടെ ബിസിനസ് ശാഖയില്‍ അടക്കുവാനായി എത്തിയപ്പോഴാണ് 500 രൂപയുടെ 73 കള്ളനോട്ടുകള്‍ കണ്ടെത്തിയത്.ബാങ്കില്‍ നിന്നും അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ കായംകുളത്തും പരിസര പ്രദേശങ്ങളിലും പല ആള്‍ക്കാര്‍ക്കും ഇത്തരത്തില്‍ കള്ളനോട്ട് വിതരണത്തിനായി കൈമാറിയിട്ടുണ്ടെന്ന വിവരം ലഭിച്ചു.കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും വിശദമായ അന്വേഷണം നടത്തി വരുന്നതായും കായംകുളം പൊലീസ് അറിയിച്ചു.