ഗുജറാത്തിലേയും ഹിമാചലിലേയും വോട്ടെണ്ണല്‍ ഇന്ന്

ഗുജറാത്ത് : ഗുജറാത്തിലേയും ഹിമാചലിലേയും വോട്ടെണ്ണല്‍ ഇന്ന്. വോട്ടെണ്ണല്‍ എട്ടുമണിക്ക് ആരംഭിക്കും. ഗുജറാത്തില്‍ 182 സീറ്റുകളാണ് ആകെയുള്ളത്.33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയിട്ടുണ്ട്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. 182 ഒബ്‌സര്‍വര്‍മാര്‍ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിക്കുക. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏര്‍പ്പെടുത്തും. മൂന്ന് പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു തവണ കൂടി ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്.ഹിമാചല്‍ പ്രദേശിലും ഉച്ചയ്ക്ക് മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

6 + nineteen =