പോത്തൻകോട് : കാറും കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്കു പരുക്ക്. ചടയമംഗലം പിഎച്ച്‌സിയില്‍ സ്റ്റാഫ് നഴ്സ് ബിന്ദു (51) , ഭര്‍ത്താവ് അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ ഗ്രേഡ് എസ്‌ഐ മുരഹരി ( 55) എന്നിവര്‍ക്കാണ് പരുക്കേറ്റത്തലയ്ക്കു ഗുരുതര പരുക്കേറ്റ ബിന്ദു മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നട്ടെല്ലിനു പരുക്കേറ്റ മുരഹരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രി ജി.ആര്‍.അനിലിന്റെ ഭാര്യ ലതകുമാരിയുടെ ബന്ധുവാണ് ബിന്ദു.
ഇന്നലെ വൈകിട്ട് 3.30തോടെ ചേങ്കോട്ടുകോണം ശാസ്തവട്ടം വളവിലായിരുന്നു അപകടം. ബിന്ദുവിനെയും കൊണ്ട് ആര്‍സിസിയില്‍ ചികില്‍സയ്ക്കെത്തി വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇടയ്ക്ക് ഉറങ്ങിപ്പോയതാണ് അപകട കാരണം. വളവില്‍ കാര്‍ പാഞ്ഞു വരുന്നത് കണ്ട് ബസ് ഡ്രൈവര്‍ ബാലകൃഷ്ണൻ ഇടതുവശത്തെ ഓടയിലേക്ക് ബസ് ഇറക്കിയിട്ടെങ്കിലും കാര്‍ ഇടിച്ചു കയറുകയായിരുന്നു.