പറപ്പൂക്കര :സമ്മേളനത്തിന്റെ അനുബന്ധ പരിപാടി CPI പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 101 വീടുകളിൽ പച്ചക്കറി അടുക്കളത്തോട്ടങ്ങൾ ഒരുക്കി കൊടുത്തതിന്റെ ഉദ്ഘാടനവും SSLC , Plus 2 വിദ്യാർത്ഥികളെ ആദരിക്കലും, 100 കുട്ടികൾക്ക് പഠനോപകരണ വിതരണവും കേരള റവന്യൂ മന്ത്രി അഡ്വ: കെ.രാജൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി C. K. ആനന്ദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ലോക്കൽ സെക്രടറി R. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. Al Y F ജില്ലാ സെക്രട്ടറി പ്രസാദ് പാറേലി, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം P.M. നിക്സൻ , AlYF മണ്ഡലം സെക്രട്ടറി V. K. വിനീഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ P. T. കിഷോർ, പഞ്ചായത്ത് വൈ. പ്രസിഡണ്ട് ഷൈലജ ടീച്ചർ , മുകുന്ദപുരം താലൂക്ക് കാർഷികബാങ്ക് പ്രസിഡണ്ട് പ്രൊ . C. മധു , എന്നിവർ സംസാരിച്ചു. അസി: ബ്രാഞ്ച് സെക്രട്ടറി C.K. ദാസൻ നന്ദി പറഞ്ഞു. ബ്രാഞ്ച് മെമ്പർമാരായ കെ.കെ.പ്രഭാകരൻ, ബാബു, ബൈജു , സിനി ദാസൻ , രാജൻ, വള്ളിയമ്മ, അജിത, തുടങ്ങിയവർ നേതൃത്വം നൽകി.