പാലക്കാട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി മലമ്പുഴ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു.12ാം പ്രതി ബിജുവാണ് കുഴഞ്ഞുവീണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് മലമ്പുഴയില്‍ കൂട്ടുകാരോടൊപ്പം ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ഉടന്‍ സുഹൃത്തുക്കള്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഷാജഹാന്‍ വധക്കേസിലെ 12 പ്രതികളില്‍ എട്ടുപേര്‍ക്ക് നേരേത്ത ജാമ്യം ലഭിച്ചിരുന്നു. അതിലൊരാളാണ് ബിജു.