(അജിത് കുമാർ. ഡി )
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽവിവിധ തരം വഴിപാടുക ൾക്ക് ഓൺലൈൻ പേ മെന്റ് സംവിധാനം നടപ്പിലാക്കാത്തതിനാൽ ഈ ഇനത്തിൽ ബോര്ഡിന് ലഭിക്കേണ്ടതായ കോടി ക്കണക്കിന് രൂപശാന്തി ക്കാരനടക്കം ഉള്ളവരുടെ കൈകളിലേക്ക് പോകുന്നു. കേരളത്തിലെ വലുതും, ചെറുതും ആയ സ്വകാര്യ ക്ഷേത്രങ്ങളിൽ മിക്കതും വഴിപാടുകൾ നടത്തുന്നതിന് ഓൺലൈൻ പേ മെന്റ് സിസ്റ്റം ആണ് നടപ്പിലാക്കിയിട്ടുള്ളത്. ഇപ്പോൾ ശബരിമല യിൽ മാത്രം ആണ് ദേവസ്വം ബോർഡ് ഓൺലൈൻ സിസ്റ്റം നടപ്പിലാക്കിയിട്ടുള്ളത്. ക്ഷേത്രങ്ങളിൽ ഈ സിസ്റ്റം നസടപ്പിലാക്കിയാൽ വിവിധ തരം വഴിപാടുകൾക്ക് ഉള്ളതായ തുക കൃത്യമായി ദേവസ്വം ബോര്ഡിന് ലഭിക്കും എന്നതിന് പുറമെ ബോർഡിന്റെ വരുമാനത്തിൽ കോടികളുടെ വർധന ഉണ്ടാകും എന്നുള്ളതിന് സംശയം ഇല്ല. ഇപ്പോൾ മിക്ക ക്ഷേത്രങ്ങളിലും വളരെ ചുരുക്കം വഴി പാടുകൾക്ക് രസീത് ഭക്തർ വാങ്ങുന്നത് വളരെ കുറവ് മാത്രം ആണ്. മിക്കവാറും ഉള്ള ഭക്തർ പണം ശാന്തി ക്കാരടക്കം ഉള്ളവരുടെ കൈകളിൽ ഏൽപ്പിക്കുകയും തങ്ങളുടെ വഴിപാടുകൾ കൃത്യമായി നടത്തി പോകുന്ന രീതി യാണുള്ളത്. വലിയ ക്ഷേത്രങ്ങളിൽ ഇതേ രീതി തുടരുന്നതിനാൽ പലപ്പോഴും വഴിപാട് രസീതുകൾ എപ്പോഴും “മറ്റൊരു വഴിപാട് ” ആയി തന്നെ പോകുകയും അത് സംബന്ധിച്ചു നൽകുന്ന പണം ദേവസ്വം ബോർഡ് അക്കൗണ്ടിൽ എത്താറും ഇല്ല. വളരെ ചെറിയ പെട്ടി കടകളിൽ പോലും ഇന്ന് വ്യവഹാരം നടക്കുന്നത് ഓൺലൈൻ പേയ്‌മെന്റ് സിസ്റ്റത്തിൽ കൂടിയാണ്.ദേവസ്വം ബോർഡ് ഇപ്പോഴും പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ ഉള്ള രീതികൾ ആണ് അവലംബി ക്കുന്നത്. ഈ രീതിയിൽ ഇനിയെങ്കിലും സമൂലമായ മാറ്റം വന്നേ തീരു.