പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗനാസില്‍ ക്രൂഡ് ബോംബ് ആക്രമണത്തില്‍ അഞ്ചു കുട്ടികള്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച നരേന്ദ്രപുര്‍ മേഖലയിലാണ് സംഭവം.മൈതാനത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് ആക്രമിക്കപ്പെട്ടത്. മൈതാനത്തിന്റെ അറ്റത്ത് ക്രൂഡ് ബോംബുകള്‍ കിടക്കുന്നത് കുട്ടികള്‍ കണ്ടിരുന്നു. അതിന് അരികിലെത്തിയപ്പോള്‍ അക്രമി സംഘം അവരെ ഓടിക്കാന്‍ ബോംബെറിയുകയായിരുന്നു. പൊലീസെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു.