കാവതികളം : പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷിയെ കുറിച്ച് നേരിട്ട റിയാൻ കുറ്റിപ്പുറം നോർത്തിലെ അധ്യാപകരും കുട്ടികളും കൂടി സ്കൂളിനോട് ചേർന്ന വിശാലമായ പാടത്ത് നെൽകൃഷി ഇറക്കി. കോട്ടയ്ക്കൽ മുനിസിപ്പൽ വൈസ് ചെയർമാൻ മുഹമ്മദ് അലി ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലമ്പാട്ടിൽ റസാഖ് പരിപാടിക്ക് ആശംസകൾ നേർന്നു. നെൽകൃഷിയുടെ മുന്നൊരുക്കങ്ങൾ അധ്യാപകരും കുട്ടികളും ചേർന്ന് നേരത്തെ നടത്തിയിരുന്നു. പ്രധാന അധ്യാപിക അംബിക ടീച്ചർ, മറ്റു അധ്യാപകർ, മജീദ് ഫൈസി, റഷീദ് നമ്പത്ത് എന്നിവർ ഞാറുനടീൽ ഉത്സവത്തിന് നേതൃത്വം നൽകി.