മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 42.89 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി.ദുബൈയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനയാത്രക്കാരായ കര്‍ണാടക, കാസര്‍കോട് സ്വദേശികളാണ് സ്വര്‍ണം കടത്തിയത്. കര്‍ണാടക സ്വദേശി 228 ഗ്രാം സ്വര്‍ണം പശ രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിക്കുകയായിരുന്നു. കാസര്‍കോട് സ്വദേശി 420 ഗ്രാം സ്വര്‍ണം പൊടിയാക്കി ഏഴ് പാക്കറ്റുകളില്‍ ചോക്‍ലറ്റ് എന്ന വ്യാജേനയാണ് കടത്താൻ ശ്രമിച്ചത്.