അമൃത്സര്‍: ദുബായില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ നിന്ന് 29.5 ലക്ഷം രൂപയുടെ സിഗരറ്റ് കസ്റ്റംസ് പിടികൂടി .കൊറിയന്‍ നിര്‍മ്മിതമായ 260400 സിഗരറ്റാണ് പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്. പതിനൊന്ന് ബാഗുകളിലാക്കിയായിരുന്നു സിഗരറ്റ് കൊണ്ടുവന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.