മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 22 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി.മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്.ദുബായില്‍ നിന്ന് ഗോഫസ്റ്റ് വിമാനത്തിലെത്തിയ കോഴിക്കോട് തൂണേരി സ്വദേശി കോറോത്ത് അബ്ദുള്‍ സമീറില്‍ നിന്നാണ് 387 ഗ്രാം സ്വര്‍ണം പിടിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം രണ്ടു ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണു കടത്താന്‍ ശ്രമിച്ചത്. ഇതിന് 22,17,510 രൂപ വിലവരും. കസ്റ്റംസിന്‍റെ ചെക്കിംഗ് ഇന്‍ പരിശോധനയിലാണു സ്വര്‍ണം കണ്ടെടുത്തത്.